തിരുവനന്തപുരം: ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ദേശീയ സമ്മേളനം ജൂലായ് 28 മുതൽ 31 വരെ തിരുവനന്തപുരത്ത് നടക്കും.വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ആർ.ലക്ഷ്‌മയ്യ, ദേശീയ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ എന്നിവർ അറിയിച്ചു. ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ സമ്മേളനത്തിന് മുന്നോടിയായി 50,000 തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടക്കും.29 മുതൽ 31 വരെ എ.കെ.ജി ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും. സി.ഐ.ടി.യു ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. 28 ന് ട്രാൻസ്പോർട്ട് രംഗത്ത് രാജ്യാന്തര സംഘടന ട്രേഡ് യൂണിയൻ ഇന്റർനാഷണൽ (ട്രാൻസ്പോർട്ട്) സമ്മേളനം നടക്കും.സമ്മേളന നടത്തിപ്പിലേക്കായി മേയർ ആര്യാരാജേന്ദ്രനെ ചെയർപേഴ്‌സണായും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വർക്കിംഗ് ചെയർമാനായും കെ.എസ്. സുനിൽകുമാറിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |