തിരുവനന്തപുരം: ടെക്‌നോപാർക്ക് പ്രീമിയർ ലീഗ് (ടി.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ക്യുബർസ്റ്റ് ജേതാക്കളായി.ഫൈനലിൽ എച്ച് ആൻഡ് ആർ ബ്ലോക്കിനെ അഞ്ച് വിക്കറ്റിന് ക്യുബർസ്റ്റ് തോൽപ്പിച്ചു.വനിതാ വിഭാഗത്തിൽ യു.എ.സ്.ടി ഗ്ലോബലിനെ 31 റൺസിന് തോൽപ്പിച്ച് ഇൻഫോസിസ് കിരീടം നേടി.
ആറുമാസം നീണ്ടുനിന്ന ടൂർണമെന്റിൽ 200ൽ അധികം ഐ.ടി കമ്പനികൾ പങ്കെടുത്തു.സമാപന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആശ ശോഭന തുടങ്ങിയവർ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ വിശാൽ വിശ്വനാഥൻ മികച്ച കളിക്കാരനായും, അരുൺരാജ് മികച്ച ബാറ്ററായും,യാഖൂബ്.പി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.വനിതാ വിഭാഗത്തിൽ ദീപ യശോധരൻ മികച്ച കളിക്കാരിയും ബാറ്ററുമായി.വൃന്ദ വിനീതാണ് മികച്ച ബൗളർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |