വെള്ളറട: വെള്ളറടയെ അറിയുന്നവർ ചരിത്ര സൗഹൃദ സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ശ്രീനാരായണ അന്തർദേശീയ സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ പ്രൊ.എസ്.ശിശുപാലൻ നിർവഹിച്ചു.
കൂട്ടായ്മ പ്രസിഡന്റ് സനു.ജി അദ്ധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ, ജില്ല പഞ്ചായത്ത് അംഗം അൻസജിതാറസൽ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ.ഷൈൻകുമാർ, ആനിപ്രസാദ്, സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി കെ.എസ്.മോഹനൻ,കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാർ, ചൂണ്ടിക്കൽ ശ്രീകണ്ഠൻ, വി.പി.എം.എച്ച്.എസ്.എസ് മാനേജർ കെ.വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിവിധ മതപണ്ഡിതന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു. കൂട്ടായ്മ സെക്രട്ടറി സതീഷ് കുമാർ.ആർ സ്വാഗതവും രക്ഷാധികാരി യേശുദാനം നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |