തിരുവനന്തപുരം: ജി.എസ്.ടി നികുതി നടപ്പാക്കിയതിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന സൈക്ലോത്തോൺ ഒളിമ്പ്യൻ അത്‌ലീറ്റുകളായ ജിസ്നമാത്യു,എം.പി.ജാബിർ,ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് അനു രാഘവൻ എന്നിവർ സംയുക്തമായി ഫ്ളാഗ് ഓഫ് ചെയ്തു.കവടിയാർ വിവേകാനന്ദ പാർക്കിന് മുന്നിൽ നിന്നാരംഭിച്ച റാലി
അന്താരാഷ്ട്ര സൈക്ലിസ്റ്റുകളും,ഏഷ്യൻ മെഡൽ ജേതാക്കളുമായ പൂജാ ധനോളെ,ധന്യത.ജെ.പി,ജെ.റജിയാ ദേവി,നിരയ്മിതി.ജെ, എന്നിവരാണ് റാലി നയിച്ചത്.ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന് വേണ്ടി ഇന്ത്യയുടെ പ്രഥമ സൈക്കിൾ മേയർ പ്രകാശ് ഗോപിനാഥും, ദേശീയ സൈക്കിൾ സാക്ഷരത പ്രോജക്ട് സീനിയർ കോഓർഡിനേറ്റർ സീനത്തും പങ്കെടുത്തു.
ഒളിമ്പ്യൻ, ഏഷ്യൻ മെഡൽ ജേതാക്കളെയും മറ്റ് വിശിഷ്ടാതിഥികളെയും സെൻട്രൽ ജി.എസ്.ടി ഭവൻ അങ്കണത്തിൽ ചേർന്ന സമാപന സമ്മേളനത്തിൽ വച്ച് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ജതേന്ദ്ര തിവാരി, ജോയിന്റ് കമ്മിഷണർ ശ്രുതി.ജെ.എസ് എന്നിവർ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |