കല്ലറ: വീട്ടിൽ ഞാലിപ്പൂവൻ വാഴയുണ്ടോ കാശ് നിറയെ സമ്പാദിക്കാം. ഞാലിപ്പൂവൻ പഴത്തിന് ഇപ്പോൾ കിലോ നൂറു രൂപയാണ് വില. വാഴക്കൃഷിയിലൂടെ കുലയ്ക്ക് മാത്രമല്ല ഇലക്കും ലാഭം കിട്ടും. ഞാലിപ്പൂവൻ ഒരു ഹെക്ടറിൽ നിന്ന് 2500 വാഴക്കുലകൾ ലഭിക്കും. ഇതിൽ ഒരു വാഴയിൽ നിന്ന് ഇലകൾക്ക് മാത്രം 50 രൂപയോളം ലഭിക്കും. ഒരു ഇലയ്ക്ക് 4 രൂപയാണ് വില. 10 ഇലകൾ കുറഞ്ഞത് ഒരു വാഴയിൽ നിന്ന് വെട്ടാനാകും. എഴുപത്തി അയ്യായിരം രൂപയോളം അധിക വരുമാനമാണ് ഇങ്ങനെ ലഭിക്കുക. വിത്ത് പൊട്ടിക്കിളിക്കുന്ന ഇനം കൂടിയാണ് ഞാലിപ്പൂവൻ. ഞാലിപ്പൂവൻ വാഴക്കൃഷി കർഷർക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനാൽ ഈ കൃഷിയിലേക്ക് ആകൃഷ്ടരായിരിക്കുകയാണ് മിക്ക കൃഷിക്കാരും.
ആവശ്യക്കാരേറെ...
കേറ്ററിംഗുകാരും ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പുകളുമാണ് ഇലകളുടെ ആവശ്യക്കാർ. സദ്യക്ക് പ്രധാനമായും ഇടുന്നത് ഞാലിപ്പൂവൻ വാഴ ഇലയാണ്. വിളമ്പുന്ന പഴവും ഞാലിപ്പൂവൻ തന്നെ. ഞാലിപൂവൻ വാഴയുടെ ഇലകൾ കട്ടികുറഞ്ഞതും പൊട്ടാത്തവയുമാണ്. അണുക്കളും അധികമായി ബാധിക്കാറില്ല.
വില - കിലോ - 100 രൂപ
ഒരു ഹെക്ടറിൽ - 2500 വാഴക്കുലകൾ
ഒരു ഇലയ്ക്ക് - 4 രൂപ
75000 രൂപയോളം അധിക വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |