തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസസമരം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ്, മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, മുൻമന്ത്രി ഷിബു ബേബി ജോൺ, സി.ആർ. നീലകണ്ഠൻ,
വി.ജെ.ലാലി, സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ്, സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |