നെടുമങ്ങാട്: മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുൻ അറ്റന്റർ എ.എസ്.സുനിൽകുമാർ,നൈറ്റ് വാച്ച്മാൻ എസ്.ബിജുകുമാർ എന്നിവർക്ക് നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയെങ്കിലും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഇന്നലെ വീണ്ടും ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. സംഘം മുൻ സെക്രട്ടറി രാഖിയെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതിനായി സർവേ നമ്പർ ഉൾപ്പെടെ കളക്ടർക്ക് നൽകിയിട്ടുണ്ടെന്നും കേസിൽ പ്രതികളായ രണ്ടുപേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |