പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച മാരക രാസലഹരിയായ 15.25 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എറണാകുളം തൃക്കാക്കര മഠത്തിപറമ്പ് സ്വദേശി കൂട്ടക്കൽ വീട്ടിൽ മിബിൻ (31), എറണാകുളം കണയന്നൂർ പൊന്നൂക്കര സ്വദേശി മാളിയേക്കർ വീട്ടിൽ മനു ഗോഡ്‌വിൻ (32) എന്നിവരിൽ നിന്നാണ് രാസ ലഹരി പിടിച്ചെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു. മിബിൻ ചാലക്കുടി, എളമക്കര, കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം എന്നീ പൊലീസ് സ്‌റ്റേഷൻ പരിധികളിലായി കവർച്ച, സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തുക, മയക്ക് മരുന്ന് ഉപയോഗം തുടങ്ങി എട്ട് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
മനു ഗോഡവിൻ കളമശ്ശേരി, ചേരാനെല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിയായി മയക്ക് മരുന്ന് വിൽപ്പന, മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ ആദംഖാൻ, എസ്.ഐ മാരായ പ്രദീപ്, വൈഷ്ണവ്, സുധീഷ്, ജെനിൻ, ലിജു, ഡാൻസാഫ് ടീം അംഗങ്ങളായ ജി.എസ്.ഐ മാരായ ജയകൃഷ്ണൻ, സതീശൻ മഠപ്പാട്ടിൽ, ഷൈൻ, ജി.എ.എസ്.ഐ. മാരായ സൂരജ്, സിൽജോ, റെജി, ജി.എസ്.സി.പി.ഒ മാരായ ബിജു, സോണി സി.പി.ഒ മാരായ ഷിന്റോ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |