വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്തഘട്ട നിർമ്മാണ തറക്കല്ലിടൽ ഒക്ടോബറിൽ ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽവരും മുൻപ് മുഖ്യമന്ത്രി രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിക്കും.
ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചതിലുമേറെ കപ്പലുകളാണ് എത്തിയത്. അതുകൊണ്ട് കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിന് കൂടുതൽ സ്ഥലമാവശ്യമായിവരും. ഇത് മുൻകൂട്ടിക്കണ്ട് ബർത്ത് വികസനത്തിനും അടുത്ത ഘട്ടത്തിൽ മുൻതൂക്കം നൽകും.
രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലുള്ള 800 മീറ്റർ കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും.ഇതോടെ ടെർമിനലിന്റെ നീളം 2000 മീറ്ററാകും.3100 മീറ്റർ നീളമുള്ള
പുലിമുട്ടിന്റെ നീളം 900 മീറ്റർകൂടി വർദ്ധിപ്പിക്കും.
അടുത്ത ഘട്ടങ്ങളിലുള്ളത്
കണ്ടെയ്നർ സംഭരണ യാർഡിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം
1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ
ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം
റെയിൽപ്പാത 2028ൽ;
ടെൻഡർ നടപടി ഉടൻ
അന്താരാഷ്ട്ര തുറമുഖത്തേയ്ക്കുള്ള റെയിൽപ്പാതയുടെ നിർമ്മാണം 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കും.സർക്കാർ നിയമിച്ച വിദഗ്ദ്ധ സമിതി നിർദ്ദേശമനുസരിച്ച പുതുക്കിയ ടെൻഡർ ഡോക്യുമെന്റ്
വിസിലിന് നൽകി.നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ഉടൻ നടക്കും.ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കും.ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാൻമന്ത്രി ഗതിശക്തി,സാഗർമാല,റെയിൽ സാഗർ തുടങ്ങിയവയിൽ നിന്നാണ് പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുന്നത്. ബാലരാമപുരം,പള്ളിച്ചൽ,അതിയന്നൂർ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമിയേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്.വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ ഏറ്റെടുക്കുന്നത് പുരോഗമിക്കുകയാണ്.സ്ഥലം ഏറ്റെടുക്കൽ (198 കോടി രൂപ) ഉൾപ്പെടെ 148292 കോടിരൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്.
റോഡും
തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന താത്കാലിക പാത നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് കടന്നു.രണ്ടു മാസത്തിനുള്ളിൽ തിരുവനന്തപുരം ഭാഗത്തേക്ക് ഇതുവഴി കണ്ടെയ്‌നർ ലോറികൾ കടന്നുപോകും
അടിസ്ഥാന സൗകര്യ വികസനം
കരമാർഗം കണ്ടെയ്നർ നീക്കം ചെയ്യുമ്പോൾ ഫ്രൈറ്റ് സ്റ്റേഷൻ,ട്രക്ക് പാർക്കിംഗ് യാർഡുകൾ, സർവീസ് സെന്ററുകൾ, ഇന്ധന ബങ്കറിംഗ് തുടങ്ങിയവ കൂടി തുറമുഖ നിർമ്മാണ സ്ഥലത്തിന് പുറത്ത് സജ്ജമാക്കും.
പഠനം നടത്തും
മാറിവരുന്ന കാലാവസ്ഥയ്ക്കനുസരിച്ച് പുലിമുട്ടിന്റെ നീളം നിജപ്പെടുത്തുന്നതു സംബന്ധിച്ച് മോഡൽ പഠനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |