തിരുവനന്തപുരം:പൊലീസ് ട്രെയിനിംഗ് ക്യാമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് ആനന്ദിന്റെ വിതുര കരിപ്പാലത്തെ ഭവനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു സന്ദർശിച്ചു.ആനന്ദിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നെന്നും ഏറെ മാനസിക വിഷമത്തിലായിരുന്നെന്നും മാതാവും സഹോദരനും പറഞ്ഞു.മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും കുടുംബത്തിന് നീതിയുറപ്പാക്കണമെന്നും ബി.ജെ.പി
ആവശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി ഷിബുകുമാർ,ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, ജില്ലാ ട്രഷറർ മധുകുമാർ, മണ്ഡലം പ്രസിഡന്റ് സുനിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |