പാലോട്: പ്ലാവറ,പാലോട് എന്നിവിടങ്ങളിലെ അഞ്ച് കടകളിലും പാലോട് സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയിൽ മോഷണം.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പാലോട് പഴയപാലത്തിന് സമീപം മോഹനൻ നായരുടെ കട,പ്ലാവറ ഗ്യാസ് ഏജൻസിക്ക് സമീപം വിനയന്റെ കട,ഷീലാകുമാരിയുടെ കുശവൂർ ആദം മെഡിക്കൽസ്,സമീപത്തുള്ള ഐസ്ക്രീം പാർലർ,പൊതുജന സേവന കേന്ദ്രം,പാലോട് സെന്റ് മേരീസ് ചർച്ച് എന്നിവിടങ്ങളിലാണ് പൂട്ട് പൊളിച്ച് മോഷണം നടന്നത്.എല്ലായിടത്ത് നിന്നും പണം കവർന്നു.സാധനങ്ങൾ വാരിവലിച്ചിട്ടും മേശകളും അലമാരകളും കുത്തിപ്പൊളിച്ച് നശിപ്പിച്ചു.
പാലോട് സെന്റ് മേരീസ് ചർച്ചിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു.മെഡിക്കൽ സ്റ്റോറിന് സമീപത്തെ സി.സി ടിവി ക്യാമറ തിരിച്ചു വച്ചതിന് ശേഷമായിരുന്നു മോഷണം. മോഷ്ടാവിന്റെ മുഖം തുണികൊണ്ട് കെട്ടിമറച്ചതിനാൽ സി.സിടിവി ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല. രണ്ടാഴ്ച മുൻപ് പാലോട് പരുത്തിവിള ആരിഫാ ബീവിയുടെ ചായക്കട കുത്തിത്തുറന്ന് പാചക വാതക സിലിണ്ടറടക്കം മോഷ്ടിച്ചിരുന്നു.ഫിംഗർപ്രിന്റ് വിദഗ്ദ്ധരടക്കം കടകളിലെത്തി തെളിവുകൾ ശേഖരിച്ചു.പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |