നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവ മാതാ കത്തീഡ്രൽ പള്ളിയിൽ മോഷണം. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.പള്ളിയിലെത്തിയ യുവാവ് 20 മിനിറ്റോളം പരിസരം വീക്ഷിച്ചു.തുടർന്ന് അൾത്താരയുടെ മുൻപിലുണ്ടായിരുന്ന മൈക്ക് സ്റ്റാൻഡെടുത്ത് മാതാവിന്റെ രൂപക്കൂടിന്റെ പൂട്ട് തല്ലിത്തകർത്താണ് മോഷണം നടത്തിയത്.
മാതാവിന്റെ പ്രതിമയിൽ ചാർത്തിയിരുന്ന 500രൂപയുടെയും 1000 രൂപയുടെയും രണ്ട് നോട്ട് മാലകളാണ് കവർന്നത്.വൈകിട്ട് 6.30 ഓടെ പള്ളിയിലെത്തിയ കപ്യാരാണ് മോഷണ വിവരമറിഞ്ഞത്.തുടർന്ന് പള്ളി സെക്രട്ടറിയും അക്കൗണ്ടന്റും ചേർന്ന് പൊലീസിനെ അറിയിച്ചു.നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |