വിതുര: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാദ്ധ്യതകൾ കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി ഇന്നലെ രാവിലെ തുറന്നു.നിലവിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന പാസ് നൽകുന്നത്.പൊൻമുടി മേഖലയിൽ ഇന്നലെയും കനത്തമഴയായിരുന്നെങ്കിലും ധാരാളം സഞ്ചാരികളെത്തി.മഴ ശക്തിപ്രാപിച്ചതോടെ പൊൻമുടി റോഡിൽ കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്.സഞ്ചാരികൾ ജാഗ്രതപുലർത്തണമെന്ന നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |