തിരുവനന്തപുരം: 49-ാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് നാളെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പ്രഖ്യാപിക്കും. രാവിലെ 10ന് അർഹമായ കൃതി തിരഞ്ഞെടുക്കുന്നതിനുള്ള ജഡ്‌ജിംഗ് കമ്മിറ്റി യോഗം ചേരും. അവാർഡ് വർഷത്തിന് തൊട്ട് മുമ്പുള്ള അഞ്ചുവർഷങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച കൃതിയ്ക്കാണ് അവാർഡ്. പ്രഖ്യാപനസമ്മേളനത്തിൽ ജഡ്‌ജിംഗ് കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ്മ, ഗൗരിദാസൻ നായർ, ഡോ. വി. രാമൻകുട്ടി, സെക്രട്ടറി ബി.സതീശൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |