ചിറയിൻകീഴ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു.ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.പി ശശിധരൻ നായർ,ഡോ.പി.രാധാകൃഷ്ണൻനായർ എന്നിവർ പ്രഭാഷണം നടത്തി.ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ,ജി.രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |