ഷൊർണൂർ: തന്റെ വീടിന് രാത്രിയിൽ കല്ലെറിയുന്നെന്ന സംശയത്താൽ പതിനാലുകാരനെ മർദ്ദിച്ച വനിത പോലീസ് ഉദ്യോസ്ഥയ്ക്കെതിരെ ഷൊർണൂർ പൊലീസ് കേസെടുത്തു. ചേലക്കര പോലീസ് സ്റ്റേഷനിലെ വനിത സി.പി.ഒ ജാസ്മിനെതിരെയാണ് പരാതി. ഷൊർണൂർ ഹെഡ് പോസ്റ്റ് ഓഫീസിന്റെ പിൻഭാഗത്ത് വാടക വീടുകളിലാണ് ഇരുകുടുംബങ്ങളും താമസിക്കുന്നത്. കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ കുടുംബത്തിനെതിരെ വനിത സി.പി.ഒ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |