മലയിൻകീഴ്: മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ സ്‌മരണാർത്ഥമുള്ള സി.എച്ച് വിദ്യാഭ്യാസ സേവന പുരസ്‌കാരത്തിന് പി.എ.ഹിലാൽ ബാബുവിനെ തിരഞ്ഞെടുത്തതായി സ്‌മാരക സമിതി പ്രസിഡന്റ് കരമന ബയാറും ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീറും അറിയിച്ചു. എം.എം.ഹസൻ ചെയർമാനും പന്ന്യൻ രവീന്ദ്രൻ,മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് എന്നിവർ അംഗങ്ങളായിട്ടുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശംസാ പത്രവും പൊന്നാടയും ശില്‍പവും ഉൾപ്പെടുന്ന പുരസ്കാരം നവംബർ 1ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ സ്മാരക സമിതി ചെയർമാൻ ഡോ.എം.കെ.മുനീർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |