തിരുവനന്തപുരം: അഡ്വ.പി.കെ.ശങ്കരൻകുട്ടി രചിച്ച കവിതാ, ലളിതഗാന സമാഹാരമായ കാവ്യമല്ലിക മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. യൂണിവേഴ്സൽ സ്റ്റഡി സർക്കിളിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ യൂണിവേഴ്സൽ ഗ്രൂപ്പ് ചെയർമാൻ ബി.എസ്.ഭാസി അദ്ധ്യക്ഷത വഹിച്ചു.ടി.പി.ശാസ്തമംഗലം പുസ്തകാവലോകനം നടത്തി.മുൻ പി.ഐ.ബി ഡയറക്ടർ കെ.എൽ.ശ്രീകൃഷ്ണ ദാസ്,മുൻ ആകാശവാണി ഡയറക്ടർ ആർ.സി.ഗോപാൽ,പ്രൊഫ.ഉമ്മൻ വർഗീസ്,ജോർജ് ഫ്രാൻസിസ്,അഡ്വ.പി.കെ.ശങ്കരൻകുട്ടി,പി.എസ്.പ്രദീപ്,വി.ജി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.പി.കെ.ശങ്കരൻകുട്ടി എഴുതിയ 600 പത്രക്കുറിപ്പുകളുടെ സമാഹാരമായ 'എന്റെ പ്രതികരണങ്ങൾ' പുസ്തകവും പ്രകാശനം ചെയ്തു.പ്രൊഫ.കെ.കെ.വാസു ജേർണലിസ്റ്റും നോവലിസ്റ്റുമായ പ്രേംസുജയ്ക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |