തിരുവനന്തപുരം: കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ആർ.ചന്ദ്രചൂഡൻനായർ അനുസ്മരണവും വൈദ്യുതിമേഖല സംരക്ഷണസദസും സംഘടിപ്പിച്ചു.അനുസ്മരണയോഗം യു.ഡി.എഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പിയും വൈദ്യുതിമേഖല സംരക്ഷണസദസ് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും ഉദ്ഘാടനം ചെയ്തു.സംഘടനയുടെ സ്ഥാപക നേതാവാണ് ആർ.ചന്ദ്രചൂഡൻ നായർ.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രകാശ്.എസ്.പി അദ്ധ്യക്ഷത വഹിച്ചു. മഞ്ജു.എൽ,അശോക് ഷെർലേകർ,കെ.ഡി.മനോജ്,ടിറ്റോ വില്യം,വി.വി.പ്രദീപ്,ഷാജി.എസ്,സീന ജോർജ്,മോഹനൻ.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |