
നേമം: നേമം സഹകരണ ബാങ്കിൽ നിക്ഷേപകർ അഡ്മിനിസ്ട്രേറ്ററെ തടഞ്ഞുവച്ചു.60 ലക്ഷത്തിൽ പരം രൂപ പിരിഞ്ഞുകിട്ടിയിട്ടും,നിക്ഷേപകർക്ക് പണം മടക്കിനൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു അഡ്മിനിസ്ട്രേറ്ററെ തടഞ്ഞത്.
വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നിക്ഷേപകർ പിന്മാറിയില്ല.ജോയിന്റ് രജിസ്ട്രാർ എത്തിയാൽ മാത്രമെ ഉപരോധം അവസാനിപ്പിക്കൂവെന്ന് നിക്ഷേപകർ നിലപാടെടുത്തതോടെ പൊലീസ് ജോയിന്റ് രജിസ്ട്രാറുമായി ഫോണിൽ സംസാരിച്ചു.
പിരിഞ്ഞു കിട്ടിയ പണം മുൻഗണനാ ക്രമത്തിൽ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ജോയിന്റ് രജിസ്ട്രാർ ഉറപ്പ് നൽകിയതോടെ ഉപരോധം പിൻവലിച്ചു.നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും ഉപരോധത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |