
പൂവാർ: പിണറായി സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.എസ്.സന്തോഷ് കുമാർ നടത്തിയ ജനകീയ ബോധവത്കരണ പദയാത്ര കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഓലത്താന്നിയിൽ നിന്നും ആരംഭിച്ച പദയാത്ര നഗരപ്രദേശത്തിന്റെ 8 വാർഡുകളിലൂടെ നടന്ന് ബസ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ഉപാദ്ധ്യക്ഷൻ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.മൊഹിനുദ്ദീൻ, അഡ്വ.ആർ.അജയകുമാർ,വെൺപകൽ അവനീന്ദ്രകുമാർ, അഡ്വ.കെ.ആർ.ഷിജുലാൽ, ശൈലേന്ദ്രകുമാർ, ഋഷി.എസ്.കൃഷ്ണൻ, റോയി റൊമാൻസ്, മാറാടി സനിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |