
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം പേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം,പ്രഭാഷണം എന്നിവ നടന്നു. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന മാനവിക കേരളം എന്ന വിഷയത്തിൽ സംസാരിച്ചു. എഴുത്തുകാരൻ ഹീര ലാൽ പാറശേരി വയലാർ അനുസ്മരണം നിർവഹിച്ചു. വയലാർ ഗാനങ്ങളുടെ ആലാപനവും നടന്നു. പ്രസിഡന്റ് സി.പി.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി അജയകുമാർ ശ്രീനിവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.എസ്.രഘുനാഥൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
