
ആറ്റിങ്ങൽ: ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജാവെദ് സ്വാഗതവും മീഡിയ കൺവീനർ അഖിലേഷ് നന്ദിയും പറഞ്ഞു. ഡയറ്റ് പ്രിൻസിപ്പൽ ഗീത, എ.ഇ.ഒമാരായ ഡോ:സന്തോഷ്‌കുമാർ, പ്രദീപ് കുമാർ വി.എച്ച്.എസ്.സി പ്രിൻസിപ്പൽമാരായ ഹസീന. നിഷ സ്കൂൾ എച്ച്.എം സുനിൽ വിവിധ കമ്മിറ്റി കൺവീനർമാർ അദ്ധ്യാപകസംഘടന പ്രതിനിധികൾ ലോഗോ രൂപകല്പന ചെയ്ത ചിറയിൻകീഴ് ശാരദവിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥിനി അദീന.പി.എൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |