
പാലോട്: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം അന്യമാകുന്നു.അഞ്ചര ഏക്കർ പാടശേഖരമാണ് ചെല്ലഞ്ചിയിലുള്ളത്.നിലവിൽ ഇതിന്റെ മുക്കാൽ ഭാഗവും നിലം നികത്തി വാഴയും,മരച്ചീനിയും,വെറ്റില കൊടിയും നട്ടു.ബാക്കിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്.മിക്ക കർഷകരും കൃഷി നിറുത്തി.വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്.ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്തിരുന്നു,അതും നിലച്ചമട്ടാണ്.പാടത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.പല കർഷകരും മനസില്ലാമനസോടെയാണ് കൃഷി നിറുത്തിയത്.പാടത്ത് വീണ്ടും കൃഷി ആരംഭിക്കണമെങ്കിൽ, പന്നി ശല്യം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പാടത്ത് കാട്ടുപന്നി ശല്യം രൂക്ഷം
1.കർഷകർക്ക് വേണ്ട സഹായം നൽകാതെയും കൃഷി പ്രോത്സാഹിപ്പിക്കാതെയും അധികൃതർ
2. നിലം ഒരുക്കുന്നതിന് ട്രാക്ടർ ലഭ്യമല്ലാത്തതും തൊഴിലാളികളെ കിട്ടാത്തതും മറ്റൊരു പ്രതിസന്ധി
3.കനത്ത മഴയിലും വൻ കൃഷിനാശം സംഭവിച്ചതായി കർഷകർ
4)ചില നിലമുടമകൾ കൃഷിഭൂമി പാട്ടത്തിന് നൽകിയെങ്കിലും,പാട്ടഭൂമിയിലും കൃഷി ആരംഭിച്ചിട്ടില്ല
5) കഴിഞ്ഞ വർഷം ഇവിടെ കമ്പിവേലി സ്ഥാപിക്കാനായി പാടശേഖരസമിതി നൽകിയ അപേക്ഷയെ തുടർന്ന് രണ്ടര ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല.
നേരിടുന്ന ഭീഷണികൾ
കിഴങ്ങുവർഗങ്ങളും പാടത്ത് കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.പ്രദേശവാസികളും പന്നി ശല്യത്തിൽ പൊറുതിമുട്ടുകയാണ്.തെങ്ങ് അടക്കമുള്ളവ നട്ടെങ്കിലും പന്നികൾ കുത്തി നശിപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |