തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിൽ നന്ദൻകോട് വാർഡിൽ മത്സരിക്കുന്ന പാളയം രാജന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി.ഐ നേതാവ് വിനോദ് അദ്ധ്യക്ഷനായിരുന്നു. വി.കെ.പ്രശാന്ത് എം.എൽ.എ,കവടിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എം.മാത്യു,കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ,പട്ടം കൃഷ്ണകുമാർ,ബാബു,രാജൻ ബാബു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |