
പാലോട് : സ്‌കൂൾ ഓഫ് ഖുർആൻ കൊല്ലായിൽ സെന്റർ അൽ ഇത്ഖാൻ കലാ മത്സരം സമാപിച്ചു. ഉദ്ഘാടനം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു.വിജയിച്ച കുട്ടികൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം.ജില്ലാ വൈസ് പ്രസിഡന്റ് അൻസാറുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു.വിസ്ഡം കൊല്ലായിൽ യൂണിറ്റ് സെക്രട്ടറി അൻസാരി കലയപുരം ,അയ്യൂബ് ഖാൻ , സിറാജുദ്ദിൻ പാങ്ങോട് തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ ഓഫ് ഖുർആൻ അഡ്മിൻ സൈഫുദ്ദീൻ പെരിങ്ങാട് സ്വാഗതവും,നജീം തൊളിക്കുഴി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |