പരാതി സൈബർ സെല്ലിന്
തിരുവനന്തപുരം:പ്രത്യേക മത,സാമുദായിക വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൻ ഇലക്ഷൻ കമ്മിഷൻ ബി.എൽ.ഒമാരുമായി ചേർന്ന് ശ്രമിക്കുന്നുവെന്ന തരത്തിൽ ചിലർ വാട്സ് ആപ്പിലൂടെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷൻ സൈബർ പൊലീസിനെ സമീപിച്ചു.
തൃശ്ശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബിഎൽഒയ്ക്കും കൊടുങ്ങല്ലൂർ തഹസിൽദാർക്കും എതിരെയാണ് ചിലർ വാട്സ്ആപ്പിലൂടെ ഇത്തരം ആരോപണം പ്രചരിപ്പിക്കുന്നത്. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയിട്ടുള്ള എല്ലാവരും കരട് പട്ടികയിൽ ഉണ്ടാവുമെന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.ഇത്തരം കുപ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കുപ്രചരണങ്ങളെ തളളിക്കളയണമെന്നും ഡോ. രത്തൻ.യു.കേൽക്കർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |