വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളെ വിവിധ പ്രൊഫഷണൽ തൊഴിൽ മേഖലകളിൽ എത്തിക്കുന്നതിനായി അദാനി തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിലുൾപ്പെടുത്തി സൗജന്യ എൻട്രൻസ് കോച്ചിംഗ് ആരംഭിച്ചു. സമീപ പ്രദേശങ്ങളിലുള്ള 14 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 250 പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് രണ്ട് വർഷത്തെ പരിശീലനം ഒരുക്കിയിട്ടുള്ളത്. ശനി ഞായർ ദിവസങ്ങളിൽ പുന്നക്കുളം പി.ടി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചാണ് ക്ലാസുകൾ. സ്കൂൾ മാനേജ്മെന്റിന്റെ സഹകരണത്തോടെ അദാനി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പരിശീലനത്തിൽ എൻട്രൻസ് പരിശീലന മേഖലയിൽ വർഷങ്ങളുടെ പരിചയമുള്ള ഐൻസ് അക്കാഡമിയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.സി.എസ്.ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.വി.പി.പി.എൽ കോ-ഓർപ്പറേറ്റ് അഫയേഴ്‌സ് ഹെഡ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡോ.അനിൽബാലകൃഷ്ണൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയതു.അദാനി ഫൗണ്ടേഷൻ സീനിയർ പ്രൊജക്ട് ഓഫീസർ സ്റ്റീഫൻ വിനോദ്,അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോ-ഓർഡിനേറ്റർ ജോർജ് സെൻ.പി.ടി എന്നിവരും സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |