
കല്ലമ്പലം: നാവായിക്കുളം മലയാള വേദിയുടെ സാഹിത്യ ചർച്ചയുടെ ഭാഗമായി ജി.ശങ്കരപ്പിള്ളയുടെ നാടക ജീവിതത്തെ ആസ്പദമാക്കിയുള്ള 'കാലം കല ദർശനം' എന്ന പുസ്തകത്തിന്റെ സെമിനാർ നടന്നു. പ്രശസ്ത കവിയും എഴുത്തുകാരനുമായ പിരപ്പൻകോട് അശോകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഓരനെല്ലൂർ ബാബു അദ്ധ്യക്ഷത വഹിച്ചു.രാമചന്ദ്രൻ കരവാരം,എം.മോഹൻദാസ്,കെ.രാജ ചന്ദ്രൻ,അനഘ എസ്.എസ്,വിജയൻ ചന്ദനമാല, ബീന നാവായിക്കുളം,രണിത.കെ,ഷീബജോണി,അനിൽ പൂതക്കുഴി,ശ്രീകണ്ഠൻകല്ലമ്പലം,കെ.കെ. സജീവ്,ഓയൂർ രാമചന്ദ്രൻ,കെ.കെ.രാജീവ്,പ്രസന്നൻ വാടശേരിക്കോണം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |