
തിരുവനന്തപുരം: അതിജീവിതയ്ക്കെതിരായ യു.ഡി.എഫ് കൺവീനർ അടൂർപ്രകാശിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ജില്ലാ പ്രസിഡന്റ് വി.അനൂപ് ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശിന്റെ കോലം കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ.എസ്.ലിജു,എസ്.എസ്.നിതിൻ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ജെ.ജിനേഷ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദർശ് ഖാൻ,സുജിത്ത്,ഷൈനു രാജേന്ദ്രൻ,അഡ്വ.ശിജിത്ത് ശിവസ്,അഡ്വ.അമൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |