തിരുവനന്തപുരം:എസ്.ഐ.ആറിന്റെ എന്യുമറേഷൻ ഫോമുകൾ കൈപ്പറ്റിയിട്ടുള്ളവർ ഉടൻ അവ പൂരിപ്പിച്ച് തിരിച്ചേൽപ്പിക്കണമെന്ന് ജില്ലാകളക്ടർ അനുകുമാരി നിർദ്ദേശിച്ചു. ബി.എൽ.ഒ.മാരെയോ,അവരെ ബന്ധപ്പെടാനായില്ലെങ്കിൽ അടുത്തുള്ള വില്ലേജ് ഒാഫീസിലോ,താലൂക്ക് ഒാഫീസിലോ അവ ഏൽപ്പിക്കണം. എന്യുമറേഷൻ ഫോം നൽകാൻ കഴിയാത്ത വോട്ടർമാരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളും, ബി.എൽ.എമാരും,ബി.എൽ.ഒ.മാരുമായി സഹകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |