
വെള്ളറട: യാത്രയ്ക്കിടയിൽ ബസിൽ വച്ച് നഴ്സിംഗ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചയാൾ പിടിയിൽ.പാറശാല ഇഞ്ചിവിള കാട്ടുകുളം സ്വദേശി പീരുമുഹമ്മദിനെയാണ് (46) വെള്ളറട സി.ഐ വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇന്നലെ വെള്ളറടയിൽ നിന്ന് പാറശാലയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം.ഇയാൾ സ്ത്രീകൾക്കുനേരെ അതിക്രമം നടത്തുന്നത് സ്ഥിരമാണെന്ന് പൊലീസ് പറഞ്ഞു.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |