
ചിറയിൻകീഴ്: കഴിഞ്ഞ ഓണാഘോഷത്തിനിടെ ആക്രമണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. ഈഞ്ചയ്ക്കൽ തൂമ്പടിതിട്ട വീട്ടിൽ മോൻകുട്ടൻ എന്ന് വിളിക്കുന്ന ബിബിനെ (34) ആണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിൽ കൊറട്ടുവിളാകം അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടിക്കിടെയാണ് ബിബിൻ ഉൾപ്പെടുന്ന സംഘം അക്രമം നടത്തിയത്. മോട്ടോർ സൈക്കിളുകളിൽ സംഘം ചേർന്നെത്തിയ പ്രതികൾ ക്ലബ് പ്രവർത്തകരെയും അവിടെ കൂടി നിന്ന സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെയുള്ളവരെ ആയുധങ്ങൾ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃക്ഷിച്ചു. ശേഷം അജിത്ത്, സച്ചുലാൽ എന്നിവരെ വെട്ടി പരിക്കേല്പിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിലെ ഒന്നാം പ്രതിയാണ് ബിബിൻ. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ.എസിന്റെ നിർദ്ദേശാനുസരണം ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.അജീഷ്, എസ്.ഐ മനോഹർ, പൊലീസുകാരായ ബിനു,സുമേഷ്,രതീഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതായും കൃത്യത്തിലുൾപ്പെട്ട മറ്റൊരു പ്രതി ഉടനടി അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു. ഈ കേസിലെ മറ്റ് നാലു പ്രതികൾ റിമാന്റിലാണ്.
ക്യാപ്ഷൻ.... ബിബിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |