തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി നിറങ്ങളുടെ രാജകുമാരൻ ക്ലിന്റിന്റെ സ്മരണാർത്ഥം ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം സംഘടിപ്പിക്കും.ജനുവരി 24ന് രാവിലെ 9ന് എറണാകുളം മറൈൻ ഡ്രൈവിന് സമീപമുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചിൽഡ്രൻസ് പാർക്കിലെ ഓപ്പൺ ക്യാൻവാസിൽ മത്സരം നടക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ.അരുൺ ഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജില്ലാതല മത്സരങ്ങൾ ജനുവരി 10ന് രാവിലെ ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.വിഷയങ്ങളും ചിത്രരചനയും തത്സമയമായിരിക്കും. രണ്ട് മണിക്കൂറായിരിക്കും സമയദൈർഘ്യം.ഫോൺ: 9847464613, 9447125124, 9495161679.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |