ആറ്റിങ്ങൽ: പുതുവർഷത്തെ വരവേറ്റ് കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു.ഒരു വെള്ള കോഴി മുട്ടയുടെ വില നിലവിൽ 7.50 രൂപയാണ്.ഒരു മാസം മുൻപ് 5 രൂപയായിരുന്ന കോഴിമുട്ടയ്ക്കാണീ വില വർദ്ധന.
170 രൂപയുടെ കോഴിയിറച്ചി 265 ലെത്തി.തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെയും,മുട്ടയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.സാധാരണ മണ്ഡലകാലത്ത് കോഴിക്കും കോഴി മുട്ടയ്ക്കും വില കുറയുകയാണ് പതിവ്.എന്നാൽ ആലപ്പുഴ മേഖലയിൽ പക്ഷിപ്പനി രൂക്ഷമാവുകയും,താറാവിനെയും കോഴികളെയും കൊന്നൊടുക്കുകയും ചെയ്തതോടെ തമിഴ്നാട്ടിൽ നിന്നുള്ള കോഴിയും മുട്ടയും വില കയറിക്കൊണ്ടിരിക്കുകയാണ്.ഇനിയും വില കൂടുമെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്.
ഒരു കിലോ ഡ്രസ് ചെയ്ത
ചിക്കന് 265 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
