
കഴക്കൂട്ടം: പുസ്തകത്താളിലെ അറിവിനപ്പുറം മണ്ണിന്റെ മണവും,അദ്ധ്വാനത്തിന്റെ വിലയും തിരിച്ചറിഞ്ഞ് ഒരു കൂട്ടം കൊച്ചു മിടുക്കർ.പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ്,സ്‌കൂൾ മുറ്റത്ത് നൂറുമേനി ഇഞ്ചി വിളയിച്ചത്.
കുട്ടികൾ സ്മാർട്ട് ഫോണിനും ഡിജിറ്റൽ ഗെയിമുകൾക്കും പിന്നാലെ പോകുമ്പോൾ,അവരെ പ്രകൃതിയിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ 'റൂട്ടി ഫ്രൂട്ടി ഗാർഡൻ' എന്ന പദ്ധതി ആരംഭിച്ചത്. അദ്ധ്യാപിക ഗംഗ ജയപാലന്റെ നേതൃത്വത്തിലായിരുന്നു കൃഷി.എല്ലാ ദിവസവും കൃഷിയിടത്തിൽ വെള്ളമൊഴിക്കാനും,ചെടികളുടെ വളർച്ച നിരീക്ഷിക്കുന്നതിനും കുട്ടികൾ വലിയ ഉത്സാഹം കാട്ടിയിരുന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇഞ്ചി വിളവെടുത്തപ്പോൾ,കുട്ടികളും അദ്ധ്യാപകരും വൻ സന്തോഷത്തിലായിരുന്നു.
അടുത്ത് നടത്തിയ വിളവെടുപ്പിൽ 200കിലോയോളം ഇഞ്ചി ലഭിച്ചിരുന്നു. പ്രഥമാദ്ധ്യാപിക സി.രാജി,ഹെഡ്മിസ്ട്രസ് ജോളി സക്കറിയ എന്നിവർ വിളവെടുപ്പ് ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |