
കല്ലറ: ഉച്ചയൂണിൽ നിന്ന് മീൻ പൊരിച്ചതും മീൻ കറിയും പുറത്തേക്ക്.മീൻ ലഭ്യത കുറഞ്ഞതോടെ ചിക്കന് പിന്നാലെ മീൻ വിലയും കുതിച്ചുയരുകയാണ്. സുലഭമായി ലഭിച്ചിരുന്ന ചെറിയ മത്തിയടക്കമുള്ള മീനുകൾക്ക് 100രൂപ വരെയായി ഉയർന്നു.മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാൻ പ്രധാന കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്.അയലയും മത്തിയും പേരിനു മാത്രമാണിപ്പോൾ ലഭിക്കുന്നത്. കിലോ 100 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ മത്തി ഒരു കിലോ ലഭിക്കണമെങ്കിൽ 150-200 മുതൽ നൽകണം.ചില്ലറ വില്പന മാർക്കറ്റുകളിലെത്തുമ്പോൾ 10,20 രൂപയോളം പിന്നെയും കൂടും.നല്ല മത്തിക്ക് 200ൽ നിന്ന് 350 - 400 ആയി. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ അയലയ്ക്ക് 300 - 350 രൂപയാണ്. നെയ് മീൻ,ആവോലി തുടങ്ങിയവയ്ക്ക് 1000 രൂപയ്ക്ക് അടുത്തായി വില.
കേര,ചൂര,ചെമ്മീൻ എന്നിവയുടെ വിലയും ഉയർന്നു. വലിപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീൻവില തോന്നുംപോലെയാണ്.
തൊഴിലാളികൾക്ക് കഷ്ടകാലം
മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി.ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി അന്യസംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് മടങ്ങി തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |