
കല്ലമ്പലം: മണമ്പൂർ ആദിയൂർ ശിവക്ഷേത്രത്തിൽ തോട്ടത്തിൽ അമ്പാടിയിൽ ബി.തുളസീധരൻ പിള്ള നിർമ്മിച്ച സ്റ്റേജും നടപന്തലും ക്ഷേത്രത്തിന് സമർപ്പിച്ചു.സമ്മേളനവും സ്റ്റേജും നടപന്തലും സമർപ്പിക്കൽ ചടങ്ങും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.ഭദ്രൻ പിള്ള സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ അനുഗ്രഹ പ്രഭാഷണം നടത്തി.തുടർന്ന് ബി.തുളസീധരൻ പിള്ളയെ ആദരിച്ചു.വി.വിജയകുമാർ,പി.സന്തോഷ്,അഡ്വ.വി.മുരളീധരൻ പിള്ള,അനിൽകുമാർ,ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
