തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പടയുടെ ഫാൻറാലി തിരുവനന്തപുരം ലുലു മാളിൽ നിന്ന് ഫ്ലാഗ് ഒാഫ് ചെയ്തു. ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി 400 പേരടങ്ങുന്ന മഞ്ഞപ്പട സംഘമാണ് ഏഴ് ബസുകളിലായി തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. മാളിലെ ഓപ്പൺ പാർക്കിംഗ് ഏരിയയിൽ ഒത്തുകൂടി എല്ലാവരും ചേർന്ന് ബ്ലാസ്റ്റേഴ്സിന് വിജയാശംസകൾ നേർന്ന് ആരവമുയർത്തി. ഫ്ലാഗ് ഓഫിന് മുന്നോടിയായി ഐ.എസ്.എൽ മാച്ച് ഡേ ഗൈഡുകൾ ലുലു മാൾ ലീസിംഗ് മാനേജർ വിനയ് കൈലാത്ത് മഞ്ഞപ്പട സംഘത്തിന് കൈമാറി. ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ലുലുമാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ,ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ രാജേഷ് ഇ.വി എന്നിവർ ചേർന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |