തിരുവനന്തപുരം: കേരള ടെക്സ്റ്റെൽസ് ആൻഡ് ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷൻ ( കെ.ടി.ജി.എ ) ആറ്റിങ്ങൽ മേഖലയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു മുഖ്യാതിഥിയായി. ചടങ്ങിൽ കെ.ടി.ജി.എ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പൂജ ഇക്ബാൽ മെമ്പർഷിപ്പ് വിതരണവും ഫിസ ഷാക്കിർ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന കോ ഓർഡിനേറ്റർ റോജ യഹ്യ, ജില്ലാ ട്രഷറർ ഷാനി മനാഫ്, സംസ്ഥാന കൗൺസിൽ അംഗം സഫീർ രാജകുമാരി, മേഖലാ വൈസ് പ്രസിഡന്റ് റാഫി ,വർക്കിംഗ് സെക്രട്ടറി സുനീർ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പ്രശാന്ത് സ്വാഗതവും മേഖലാ ട്രഷറർ ബെന്നി വിനായക നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |