അങ്കണവാടി ജീവനക്കാർക്ക് യാത്രഅയപ്പ്

Sunday 03 May 2026 12:10 AM IST

പാമ്പാക്കുട: ദീർഘകാല സേവനത്തിനുശേഷം വിരമിക്കുന്ന മടേക്കാവ് അങ്കണവാടിയിലെ കെ.പി. പെണ്ണമ്മ, പിറവം സൗത്ത് സെന്ററിലെ ഹെൽപ്പർ പി.എൻ. ശാന്ത എന്നിവർക്ക് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ ജോയി അദ്ധ്യക്ഷയായി. പാമ്പാക്കുട ബ്ലോക്കിൽനിന്ന് വിരമിക്കുന്ന സി.ഡി.പി.ഒ ശ്രീദേവിയെ ചടങ്ങൽ ആദരിച്ചു. പഞ്ചായത്ത്അംഗം അനന്തപദ്മനാഭൻ,​ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ദർശന, ത്സാൻസി, ശാരദ, മായ തുടങ്ങിയവർ സംസാരിച്ചു.