അങ്കണവാടി ടീച്ചർമാർക്ക് ആദരം
Monday 04 May 2026 12:44 AM IST
മുളന്തുരുത്തി: സർവീസിൽനിന്ന് വിരമിക്കുന്ന അങ്കണവാടി അദ്ധ്യാപികമാരായ ഇ.എസ്. അംബിക, പി.പി. കൃഷ്ണകുമാരി എന്നിവർക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് യാത്രഅയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ ലതിക അനിൽ, ഒ.എ. മണി, ജോയൽ കെ. ജോയി, കെ.എ. ജോഷി, രതീഷ് കെ. ദിവാകരൻ, രേണുക സാബു, ധന്യമോൾ പുരുഷോത്തമൻ, അപർണ ബാബു, ഇന്ദുലേഖ മണി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലൈജുമോൻ രാജപ്പൻ, എൻ.ടി.കുഞ്ഞുമോൾ, ആനി ശീമോൻ, പെരുമ്പിള്ളി ജി.യു.പി.എസ് അദ്ധ്യാപിക സീന എന്നിവർ പ്രസംഗിച്ചു.