ആളില്ലാത്ത വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു

Saturday 02 May 2026 11:38 PM IST

പുതുശ്ശേരിഭാഗം: ആളില്ലാത്ത വീട്ടിൽ നിന്ന് ഒരു പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചു. അടൂർ പുതുശേരി ഭാഗം നെല്ലുവിളയിൽ കോട്ടേജിൽ രാജു കുഞ്ഞുകുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാര തുറന്ന് സാധനങ്ങൾ പുറത്തിട്ട നിലയിലായിരുന്നു. മോഷ്ടാവ് വീടിനുള്ളിൽ വച്ച് മദ്യപിച്ചിരുന്നു. മദ്യക്കുപ്പികൾ വീടിന് സമീപത്ത് കണ്ടെത്തി. അടുക്കള വാതിലിന്റെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടുടമസ്ഥൻ വിദേശത്തുള്ള മക്കളെ കാണാൻ പോയതാണ് ഏനാത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി