ആരക്കുന്നത്ത് പെരുന്നാൾ
Saturday 02 May 2026 5:44 PM IST
ആരക്കുന്നം: സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയപള്ളിയിലെ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. 6 വരെ നടക്കും. ബസേലിയോസ് ജോസഫ് ബാവയുടെ പ്രധാന കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ദിവസേന പ്രാർത്ഥനകളും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. 5ന് പ്രദക്ഷിണവും വിവിധ ചാപ്പലുകളിൽ ധൂപപ്രാർത്ഥനയും നടക്കും. 6ന് പ്രധാന തിരുനാൾ ദിനാഘോഷം, പ്രദക്ഷിണം, നേർച്ചസദ്യ, ലേലം എന്നിവ നടക്കും. വൈകിട്ട് കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിക്കും.