
പെരിങ്ങോട്ടുകര : ആവണങ്ങാട്ടിൽ കളരി ശ്രീ വിഷ്ണുമായാ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവം 19, 20, 21 തിയതികളിലായി ആഘോഷിക്കും. മഹോത്സവത്തിന്റെ ഭാഗമായുള്ള കലോത്സവ പരിപാടികൾ 13ന് ആരംഭിക്കും. ഇന്ന് വൈകീട്ട് 4.30ന് തിരുവാതിരക്കളി, 5ന് നൃത്തനൃത്ത്യങ്ങൾ, ആറിന് തിരുവാതിരക്കളി, രാത്രി 7.30ന് തിരുവനന്തപുരം ഡാൻസ് അക്കാഡമിയുടെ ബാലെ മധുരൈ മീനാക്ഷി അവതരിപ്പിക്കും. 14ന് ചൊവ്വാഴ്ച രാവിലെ ശാസ്ത്രീയ സംഗീതം. തുടർന്ന് ശാസ്ത്രീയ നൃത്തനൃത്ത്യങ്ങൾ, കുച്ചുപ്പുടി, തിരുവാതിരക്കളി, ഭരതനാട്യം, രാത്രി 7.30ന് ചിറയിൻകീഴ് അനുഗ്രഹയുടെ നാടകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |