SignIn
Kerala Kaumudi Online
Thursday, 19 September 2024 2.44 AM IST

ഇറ്റ്ഫോക്ക് വൈബിനൊപ്പം നടി സുരഭിയും

Increase Font Size Decrease Font Size Print Page
surabhi

  • നാടകോത്സവങ്ങൾ പഠനത്തിനുള്ള അവസരമെന്ന് താരം

തൃശൂർ: നാടക അഭിനേത്രി എന്ന നിലയിൽ ഇറ്റ്‌ഫോക്കിനെ ആസ്വദിക്കുകയാണ് സുരഭി ലക്ഷ്മി. പല ഫെസ്റ്റിവലുകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഇറ്റ്‌ഫോക്കിന്റെ പുതിയ രീതികൾ എങ്ങനെയായിരിക്കുമെന്ന് ഒരു നാടക വിദ്യാർത്ഥി എന്ന നിലയിൽ നോക്കി കാണുകയാണെന്നും സുരഭി പറയുന്നു. നാടകോത്സവത്തിൽ അഞ്ചാം തവണയാണ് താരമെത്തുന്നത്. അതിഥിയേക്കാളെറെ പലതവണ അരങ്ങിലെത്തിയ നടി എന്ന നിലയിലും സുരഭി ഇറ്റ്‌ഫോക്കിന് സുപരിചിതയാണ്. വിവിധ വർഷങ്ങളിൽ നാടകോത്സവത്തിന് തെരഞ്ഞെടുത്ത അതിർത്തികൾ, യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും, ബോംബെ ടെയ്‌ലേഴ്‌സ് തുടങ്ങി നാടകങ്ങളുടെ ഭാഗമായിരുന്നു താരം. ഇവയിൽ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിന് 2010ലും ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിന് 2016ലും മികച്ച നടിക്കുള്ള സംഗീത നാടക അക്കാഡമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ITFOK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.