തൃശൂർ: ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെ തൃശൂരിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ സിഗ്നേച്ചർ ഫിലിം തയ്യാറാക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. കൺസെപ്റ്റ് നോട്ടും സ്റ്റോറി ബോർഡും ഉൾപ്പെടെയുള്ള വിശദമായ പ്രൊപ്പോസലുകളും പ്രതീക്ഷിത ബഡ്ജറ്റും ഉൾപ്പെടുത്തണം. സാഹിത്യം, സംസ്കാരം, പുരോഗതി എന്നതാണ് ഫെസ്റ്റിവലിന്റെ തീം. ചിറകുള്ള ഒരു പേനയുടെ മുകളിലിരിക്കുന്ന മലമുഴക്കി വേഴാമ്പലാണ് ലോഗോ. ആശയത്തിന്റെയും ബഡ്ജറ്റിന്റെയും അടിസ്ഥാനത്തിൽ വിദഗ്ദ്ധസമിതിയാണ് പ്രൊപ്പോസൽ തെരഞ്ഞെടുക്കുക. ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചുവരെ സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, തൃശൂർ 20 എന്ന വിലാസത്തിൽ സ്വീകരിക്കും. കവറിനു മുകളിൽ 'ഐ.എൽ.എഫ്.കെ സിഗ്നേച്ചർ ഫിലിമിനുള്ള പ്രപ്പോസൽ' എന്ന് എഴുതണം. ഫോൺ: 04872330013.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |