തൃശൂർ: നെല്ല് സംഭരണത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി മില്ലുടമകൾ സ്വീകരിക്കുന്ന നിലപാടിൽ ദുരിതത്തിലായി കർഷകർ. നെല്ലിന്റെ ഈർപ്പം, ജൈവം, അജൈവം, കേടായത്, മുളച്ചത്, കീടബാധയേറ്റത്, നിറം മാറിയത്, പാകമാകാത്തതും ചുരുങ്ങിയതും, താഴ്ന്ന ഇനങ്ങളുടെ കലർപ്പുകൾ തുടങ്ങിയവയ്ക്ക് സപ്ലൈകോ നിർദ്ദേശിച്ച അളവിൽ മാത്രമെ തൂക്കം കുറയ്ക്കാൻ പാടൂള്ളുവെന്ന നിബന്ധനകൾ പലപ്പോഴും മില്ലുടമകൾ പാലിക്കാത്തതാണ് കർഷകർക്ക് വിനയാകുന്നത്. ഒരു കിന്റ്വൽ നെല്ല് നൽകിയാൽ ഭൂരിഭാഗം പേർക്കും 96 കിലോയുടെ വില മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വിത്തിറക്കി വിളവെടുപ്പ് പൂർത്തിയായി മില്ലുകൾക്ക് കൈമാറുന്നത് വരെ കർഷകർക്ക് നെഞ്ചിടിപ്പാണ്. നെല്ല് കൊയ്‌തെടുത്ത് അന്നുതന്നെ കയറ്റി പോകുന്നതിന് കർഷകർ ശ്രമിക്കുമ്പോൾ ഈ അവസരം ചൂഷണം ചെയ്യുകയാണ് സ്വകാര്യ മില്ലുടമകൾ.
ഈർപ്പം കർഷകന് വൻ നഷ്ടം
നെല്ലിലെ ജലാംശം കൂടിയാൽ കർഷകന് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. കൊയ്‌തെടുത്ത നെല്ല് ഉണക്കി നൽകാനുള്ള സമയം പലപ്പോഴും കർഷകർക്ക് ലഭിക്കാറില്ല. കൊയ്ത ഉടൻ മില്ലുകാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. 17 ശതമാനത്തിൽ കൂടുതൽ ഈർപ്പം ഉണ്ടെങ്കിൽ നൂറു കിലോയ്ക്ക് സ്‌പൈകോ നിശ്ചയിച്ച കണക്ക് പ്രകാരം 98.8 കിലോയുടെ വിലയാണ് ലഭിക്കുന്നത്. ഇതിന് പുറമേ പതിര്, അര പതിര് എന്നിവയുടെ തൂക്കവും കുറയ്ക്കും.കൂടാതെ അഞ്ഞൂറു ഗ്രാമിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമെ കിലോ കണക്കായി ഉൾപ്പെടുത്തുകയുള്ളുവെന്നതും കർഷകർക്ക് തിരിച്ചടിയാണ്.
പാടത്ത് തന്നെ അളക്കാൻ കടുംപിടുത്തം
കർഷകർ എവിടെയാണോ നെല്ല് സംഭരിക്കുന്നത് അവിടെയെത്തി നെല്ല് എടുക്കണമെന്ന അധികൃതരുടെ നിർദ്ദേശം ലംഘിച്ച് നെല്ല് പാടത്ത് തന്നെ അളക്കണമെന്ന് പല മില്ലുടമകളും വാശിപിടിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നെല്ലിന്റെ പതിര് കളഞ്ഞ് ഉണക്കി നൽകുകയാണെങ്കിൽ യഥാർത്ഥ തൂക്കം ലഭിക്കും. എന്നാൽ ചില പാടശേഖരങ്ങളിൽ മില്ലുടമകൾ അതിന് സമ്മതിക്കുന്നില്ലെന്ന പരാതിയുണ്ട്.
ഈർപ്പം മൂലം കിഴിവ് കഴിച്ച് കർഷകന് ലഭിക്കുന്ന തൂക്കം
( നൂറു കിലോ കണക്കിൽ)
ഈർപ്പം ശതമാനം തൂക്കം
പാടത്ത് മാത്രമെ നെല്ല് സംഭരിക്കാൻ പാടൂള്ളുവെന്ന ഒരു നിർദ്ദേശവുമില്ല. ഇത്തരം നിലപാട് മില്ലുടമകൾ സ്വീകരിച്ചാൽ അധികൃതരെ അറിയിക്കണം
( ജില്ലാ പാഠി ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |