തൃശൂർ: കേന്ദ്ര ബഡ്ജറ്റ് ഫെഡറൽ സംവിധാനത്തെ അവഹേളിക്കുന്നതും കേരളത്തെ അവഗണിക്കുന്നതുമാണെന്ന് കേരള മഹിളാ സംഘം. സമാനതയില്ലാത്ത പ്രകൃതി ദുരന്തം സംഭവിച്ച വയനാടിന്റെ പുനരധിവാസത്തിന് കൈത്താങ്ങ് നൽകാനുള്ള മനുഷ്യത്വപരമായ ഉത്തരവാദിത്വം നടപ്പാക്കാൻ പോലും സർക്കാർ തയ്യാറായില്ല. വർദ്ധിച്ചു വരുന്ന മദ്യം മയക്കു മരുന്നുപയോഗങ്ങൾക്കെതിരെ ബോധവത്കരണ ക്യാംപയിനായി മാർച്ച് 14 ന് കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ രാപകൽ സമരം നടത്താൻ തീരുമാനിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ലിനിഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ജയ, എം. സ്വർണ്ണലത , അനിതരാധാകൃഷ്ണൻ ഗീത രാജൻ, സജ്‌നവർവ്വിൻ, ജ്യോതി ലക്ഷമി, ശ്രീജ സത്യൻ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |