ചേലക്കര: വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയിൽ പല ഭാഗങ്ങളിലും വിള്ളൽ. മേപ്പാടം മുതൽ തോന്നൂർക്കരവരെ കോൺക്രീറ്റ് ചെയ്ത റോഡിലാണ് വിള്ളൽ വീണ് കോൺക്രീറ്റ് അടർന്ന് കുഴികൾ രൂപപ്പെട്ടത്. തോന്നൂർക്കര ഉദുവടി പള്ളിക്കു സമീപമുള്ള റോഡിൽ ജലവിതരണ പൈപ്പ് പൊട്ടിയും റോഡ് തകർന്നു. ഈ ഭാഗത്ത് ഗർത്തും രൂപപ്പെട്ടു. ഇരുപത്തിരണ്ടു കിലോമീറ്റർ ദൂരം റോഡ് നിർമ്മാണം കഴിഞ്ഞിട്ട് രണ്ടുവർഷം തികയുന്നതിന് മുൻപ് റോഡ് തകർന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.105 കോടി രൂപമുടക്കിയായിരുന്നു നിർമ്മാണം. പല സ്ഥലങ്ങളിലും കാനകൾ നിർമ്മിക്കാത്തതുമൂലം റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന ചരലും ചെളിയും അപകട സാധ്യത കൂട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |